Advertisement
Advertisement

സത്യവേദപുസ്തകത്തിന്റെ ചരിത്രം

സെപ്റ്റംബർ 21, 2026

ലോകത്തിലുണ്ടായിട്ടുള്ളതിൽവച്ച് ഏറ്റം ശക്തമായ പുസ്തകമാണ് താങ്കളുടെ കൈവശമിരിക്കുന്ന സത്യവേദപുസ്‌തകം. നാല്‌പതിലധികം ഗ്രന്ഥകാരന്മാർ, ആയിരത്തി അഞ്ഞൂറിലധികം വർഷങ്ങൾകൊണ്ടു പരിശുദ്ധാത്മപ്രേരിതമായി എഴുതിയിട്ടുള്ളതാണ്. അറുപത്തിയാറ് പുസ്‌തകങ്ങൾ ഉൾകൊള്ളുന്ന വേദപുസ്‌തകം. തിരുവിതാംകൂർ സംസ്ഥാനമെന്ന് മുമ്പ് അറിയപ്പെട്ടിരുന്ന കേരള ത്തിന്റെ മാതൃഭാഷ മലയാളമാണ്. തോമസ് അപ്പോസ്‌തലൻ്റെ കാലം മുതലുള്ള പാരമ്പര്യമാണ് കേരള സുറിയാനി സഭയ്ക്കുള്ളത്. ഇവർ ഉപയോഗിച്ചിരുന്ന ആരാധനക്രമത്തിനും സുറിയാനി ബൈബിളിനും പന്ത്രണ്ട് നൂറ്റാണ്ട് പഴക്കമുണ്ട്. ഫിലിപ്പോസ് റമ്പാനും തിമ്മപ്പാ പിള്ളയും ചേർന്ന് സുറിയാനി ബൈബിളിൽനിന്നും നാല് സുവിശേഷ ങ്ങൾ മാത്രം തമിഴ് തർജ്ജമയെ അടിസ്ഥാനമാക്കി മലയാളത്തിൽ 1807-ൽ പൂർത്തിയാക്കി. ഈ നാലു സുവിശേഷങ്ങൾ ബ്രിട്ടീഷ് ആൻഡ് ഫോറിൻ ബൈബിൾ സൊസൈറ്റി നല്കിയ പേപ്പറും സാമ്പത്തികസ ഹായവും ഉപയോഗിച്ച് 1811-ൽ ഒരു പുസ്‌തകമായി അച്ചടിച്ചു പ്രസി ദ്ധീകരിച്ചു. തിരുവിതാംകൂറിൽ പാർത്തിരുന്ന ബ്രിട്ടീഷുകാർ ബൈബിൾ തർജ്ജമയിൽ പ്രത്യേക താല്‌പര്യം കാണിച്ചിരുന്നു. കേണൽ കോളിൻ മക്കാളേ, മേജർ ജോൺ മൺറോ എന്നിവരെ ഇത്തരുണത്തിൽ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. 1813-ൽ തിമ്മപ്പാ പിള്ള പുതിയനിയമം മുഴുവൻ തർജ്ജമ ചെയ്തെങ്കിലും, തിരുത്തലുകൾ ധാരാളം വേണ്ടിയിരുന്നതി നാൽ പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞില്ല. തുടർന്ന് 1817-ൽ മുഴുവൻ ബൈബിളും കോട്ടയത്തുനിന്ന് അച്ചടിക്കുവാൻ തീരുമാനമായി. അതിന്റെ ചുമതല സി.എം.എസ്. മിഷനറിയായ റവ. ബെഞ്ചമിൻ ബെയ്‌ലിയെ ഏൽപ്പിക്കുകയും ചെയ്തു. 1811-ൽ ബ്രിട്ടീഷ് ആൻഡ് ഫോറിൻ ബൈബിൾ സൊസൈറ്റി കൽക്കട്ടയിൽ സ്ഥാപിതമായതോടെ ഭാരതീയ ഭാഷകളിൽ വേദപുസ്തകം പ്രസിദ്ധീകരിക്കുവാനുള്ള ചുമതല ബൈബിൾ സൊസൈറ്റിയുടെമേൽ നിക്ഷിപ്തമായി. ദക്ഷിണേന്ത്യൻ ഭാഷകളിലേക്ക് ത്വരിതഗതിയിൽ വേദ പുസ്തകം തർജ്ജമചെയ്‌ത്‌ പ്രസിദ്ധീകരിക്കുന്നതിനായി 1820-ൽ ബ്രിട്ടീഷ് ആൻഡ് ഫോറിൻ ബൈബിൾ സൊസൈറ്റിയുടെ കീഴിൽ മദ്രാസ് ഓക്സിലിയറി സ്ഥാപിതമായി. 1829-ൽ ബെഞ്ചമിൽ ബെയ്ലി യുടെ പുതിയനിയമ മലയാള തർജ്ജമ മദ്രാസ് ഓക്‌സിലിയറി പ്രസി ദ്ധീകരിച്ചു. തുടർന്ന് റവ. ബെഞ്ചമിൻ ബെയ്‌ലിയും സഹായികളും ചേർന്ന് പഴയനിയമ തർജ്ജമ ആരംഭിച്ചു.

← Back to News
Advertisement
Advertisement
```