Advertisement
Advertisement

പഴഞ്ഞി ചീരൻ വീട്ടിൽ സി.യു ജേക്കബ് കർത്താവിൽ നിദ്ര പ്രാപിച്ചു

സെപ്റ്റംബർ 20, 2026

കുന്നംകുളം: ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും ഐപിസി കേരള സ്റ്റേറ്റ് സൺഡേ സ്കൂൾ ഡയറക്ടറുമായ ഇവാ.സാജൻ സി ജേക്കബിന്റെ പിതാവ് പഴഞ്ഞി ചീരൻ വീട്ടിൽ സി.യു ജേക്കബ് (88) കർത്ത്യസന്നിധിയിൽ ചേർക്കപ്പെട്ടു. പഴഞ്ഞി ഐപിസി ഹെബ്രോൻ സഭാംഗമാണ്. സംസ്കാരം സെപ്. 21 ന് തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിലും 11 ന് പഴഞ്ഞി മഹാൻ ഓഡിറ്റോറിയത്തിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം വൈകിട്ട് 4 ന് പഴഞ്ഞി കാഞ്ഞിരമുക്ക് ഐപിസി ഹെബ്രോൻ സഭാ സെമിത്തേരിയിൽ. കുന്നംകുളം, പഴഞ്ഞി പ്രദേശങ്ങളിലെ സുവിശേഷ മുന്നേറ്റത്തിനും സഭകളുടെ വളർച്ചയ്ക്കും പെന്തെക്കോസ്തു സഭകളുടെ ഐക്യ പ്രവർത്തനത്തിലും സജീവമായി നിലകൊണ്ടു. കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പിൻ്റെ ആദ്യകാലത്ത് ദീർഘകാലം ജനറൽ ട്രഷറാർ ആയിരുന്നു. കൺവെൻഷൻ പ്രസംഗകനും എഴുത്തുകാരനും വേദാദ്ധ്യാപകനുമായ ഇവാ. സിംജൻ സി ജേക്കബ് (യുഎസ്) മറ്റൊരു മകനാണ്. ഭാര്യ: പരേതയായ ശാന്ത ടീച്ചർ. മരുമക്കൾ - സീന സാജൻ, ക്രിസ്റ്റി സിംജൻ (യുഎസ്).

← Back to News
Advertisement
Advertisement
```