പനി ബാധിച്ച് പുനെയിൽ ചികിത്സയിലായിരുന്ന പോർക്കുളം സ്വദേശിയായ യുവാവ് മരിച്ചു
സെപ്റ്റംബർ 8, 2026
പനി ബാധിച്ച് പുനെയിൽ ചികിത്സയിലായിരുന്ന പോർക്കുളം സ്വദേശിയായ യുവാവ് മരിച്ചു. പോർക്കുളം പയ്യൂർ വീട്ടിൽ ബിജു പീറ്റർ മകൻ മെൽവിൻ ബിജു (22) ആണ് കഴിഞ്ഞ ദിവസം പൂനയിൽ വെച്ച് ചികിത്സയ്ക്കിടെ മരിച്ചത്. ടൂൾ & ഡൈ കോഴ്സ് പൂർത്തിയാക്കിയ ശേഷം പൂനയിലെ ഒരു കമ്പനിയിൽ രണ്ടു വർഷമായി ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം ബുധനാഴ്‌ച രാവിലെ നാട്ടിലെത്തിക്കും. സംസ്കാരം ബുധനാഴ്ച്ച (09-08-2026) ഉച്ചക്ക് 2 മണിക്ക് കുന്നംകുളം അടുപ്പൂട്ടി വി.നാഗൽ സെമിത്തേരിയിൽ. മാതാവ്: മിനി ബിജു.