പെങ്ങാമുക്ക് ബ്രദറൺ സഭയുടെ അമ്പതാം വാർഷീകവും സ്തോത്രശുശ്രൂഷയും നടന്നു
പെങ്ങാമുക്ക് ബ്രദറൺ സഭയുടെ ആഭിമുഖ്യത്തിൽ സപ്തംബർ 12നു അമ്പതാം വാർഷീകത്തിൻ്റെ സ്തോത്രശുശ്രൂഷയും,ശനി, ഞായർ എന്നീ ദിവസങ്ങളിൽ സുവിശേഷ യോഗവും സംഗീത ശുശ്രൂഷയും നടത്തുവാൻ സർവശക്തനായദൈവം കൃപതന്നു. സുപ്രസിദ്ധ ബൈബിൾ പ്രഭാഷകൻ ബ്രദർ ചാണ്ടപിള്ള ഫിലിപ്പ് മുഖ്യപ്രാസഗ്യകനായിരുന്നു. സ്ഥലം സഭാവിശ്വാസികളും മറ്റനേക ദൈവദാസന്മാരും തദവസരത്തിൽ സന്നിഹിതരായിരുന്നു. ദൈവകൃപയാൽ പിതാക്കന്മാർ പകർന്നു തന്ന സുവിശേഷത്തിന്റെ ദീപശിഖ തലമുറ തലമുറ കൈമാറി 50 വർഷം പിന്നിടുകയാണ്. 1976 ൽ, പരേതനായ ശ്രീ C. I. ഇട്ട്യേര യും സഹപ്രവർത്തകരും ചേർന്ന് ആരംഭിച്ച ഈ ശുശ്രൂഷയെ ഇത്രത്തോളം യഹോവ സഹായിച്ച് പ്രതിസന്ധികളും പോരാട്ടങ്ങളും അതിജീവിച്ച് 2026ൽ വന്നു നിൽക്കുമ്പോൾ, ദൈവത്തിൻ്റെ വിശ്വസ്തതയും ഉപകാരങ്ങളും ഓർത്ത് സർവ്വശക്തനായ ദൈവത്തിന് എല്ലാ സ്തോത്രവും പുകഴ്ചയും അർപ്പിക്കുന്നു. അനേക ദൈവദാസൻമാരോട്ചേർന്ന് സുവിശേഷ ഘോഷണത്തിൻ്റെ കൂട്ടായ്മയും, ശുശ്രൂഷകളും തുടരുവാൻ ദൈവം നാളിതുവരെ സ്ഥലം സഭയെ സഹായിച്ചു. കൊയ്ത്തിന്റെ അധിപനായ കർത്താവിന്റെ നാൾ വരെയും കർതൃവേലയിൽ വിശ്വസ്തതയോടെ നിൽക്കുവാനുള്ള ദൈവകൃപ ലഭിക്കേണ്ടതിന് ദൈവമക്കളുടെ പ്രാർത്ഥന ഞങ്ങൾക്ക് ആവശ്യമാണ്.