Advertisement
Advertisement

VOC TV ചാനലിന്റെ രണ്ടാം വാർഷികവും ചാനൽ സഹകാരികളുടെ ഒത്തുചേരലും ഒക്ടോബർ 2ന്

സെപ്റ്റംബർ 16, 2026

പഴയന്നൂർ: കുന്നംകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന VOC TV Channel 24 Hrs-ന്റെ രണ്ടാം വാർഷികാഘോഷവും ചാനൽ സഹകാരികളുടെ ഒത്തുചേരലും ഒക്ടോബർ 2ന് പഴയന്നൂർ സീനായ് പാരിഷ് ഹാളിൽ നടക്കും. വൈകുന്നേരം 4.30 മുതൽ 6.30 വരെ നടക്കുന്ന പരിപാടിയിൽ അനുഗ്രഹീത ദൈവദാസന്മാരുടെ ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്. റവ. വൈ. ലാലു സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. പവർവിഷൻ ടി.വി. ചാനലിലെ പാസ്റ്റർ. അനീഷ് തോമസ് വചനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ. സജി വി.സി. പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. കുന്നംകുളം ആസ്ഥാനമാക്കി, കേരള വിഷൻ 50-ൽ സംപ്രേഷണം ചെയ്യുന്ന VOC TV Channel 24 Hrs-ന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ചാനൽ പ്രവർത്തകരുടെയും സഹകാരികളുടെയും സംഗമം സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്ക് എല്ലാവരെയും കർത്തൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു. സ്ഥലം: സീനായ് പാരിഷ് ഹാൾ, പഴയന്നൂർ തീയതി: 02 ഒക്ടോബർ 2026, വെള്ളിയാഴ്ച സമയം: വൈകുന്നേരം 4.30 – 6.30

← Back to News
Advertisement
Advertisement
```